All Posts
മഴയെന്നും
എന്‍റെ മനസ്സിന്‍റെ ആഴങ്ങളില്‍ കുളിരേകി കൊതിപ്പിക്കുന്ന ഒരു മഴത്തുള്ളിയുണ്ട്!, കനവിലും നിനവിലും മോഹച്ചെപ്പിനുള്ളില്‍ വീണുടയുന്ന മഴത്തുള്ളികളാണ് മഴ നനയാന്‍ എന്നെ ഏറെ കൊതിപ്പിക്കുന്നത് മനം വിണ്ടുണങ്ങി മുറിവേല്‍ക്കുമ്പോഴെന്നും ഒരു കുളിര്‍മഴക്കുവേണ്ടി ഞാന്‍ ദാഹിക്കാറുണ്ട്, മണ്ണില്‍ വീഴു ...
നീർമാതളപ്പൂവ്
നിസ്സഹായതയിൽ നീറും മനസ്സിനെ നിഷ്ട്ടൂരമായ് വലിച്ചെറിയുകയോ നീ...? ദാഹിച്ച ജീവിതം ദാനമായ് കണ്ടു മോഹങ്ങളെല്ലാം നിന്നിലർപ്പീച്ചവൾ ഞാൻ എന്നിൽ നിന്നകലുന്ന നിൻ ചിന്തകൾ എന്തിനായ് ദാഹിക്കുന്നു, അറിയുന്നില്ല മനസ്സാലെനിക്ക്, നിന്റെ വർണ്ണമോഹങ്ങളുടെ നിറം മങ്ങിയതാവാം കനവുകൾ കാമത്തി- ലവസാനിപ്പിച്ച് എങ്ങ ...
പെയ്തൊഴിയാതെ ...
വര്‍ണ്ണചിറകടിച്ചെന്‍റെ ഹൃദയത്തില്‍ കുടിയേറിയ ഒരു മാലാഖപെണ്ണിനെക്കുറിച്ച് ഞാന്‍ നിന്നോട് പറഞ്ഞിട്ടുണ്ടായിരുന്നില്ലയോ...? കൊഞ്ചലായ് വന്നെന്‍റെ മനസ്സില്‍ കൊതിയൂട്ടിയവള്‍, മധുരമന്ദഹാസംച്ചൂടി എന്നെ മയക്കിയവള്‍, മാനത്തമ്പിളിപോല്‍ തിളങ്ങി തീപിടിച്ചയെന്‍റെ മധുരസ്വപ്‌നങ്ങള്‍ക്ക് കുളിരേക ...
അമ്മ
ഞാൻ ഉണ്ടുറങ്ങിയ ചെണ്ടുമല്ലിയാണെന്‍റെയമ്മ, വർദ്ധക്യത്തിലും എന്നിൽ വസന്തം വിതക്കുന്ന വാസനപ്പൂവാണെന്‍റെയമ്മ, വാടാതെ തളരാതെ വാനോളം വാത്സല്യമോടെ സ്നേഹിച്ചു കൊതിതീർക്കണം അമ്മയെന്ന അമൃതിനെ ഈ വാർദ്ധക്യവേളയിൽ, ഇന്നലെ കണ്ണിലുണ്ണിയായ് പിച്ചവെച്ചതും, ആ മടിയിൽ മനംകവർന്നതും, ഉല്ലാസമായ് ആ സ്നേഹവാത്സ ...
വണ്ട് മൂളിപ്പറഞ്ഞത്....
മനസ്സിന്റെയുള്ളിൽ മധുരം നിറക്കുന്ന മണമുള്ള പൂവാണ് നീ.. മഴയൊന്നു വീണാൽ മണ്ണിൽ വിരിയുന്ന അരിമുല്ല മലരാണ് നീ.. അഴകായ് കുളിരേകി മനമുണർത്തുന്നു നീ എന്റെ അകതാരിൽ വിടർന്നാടി സുഖം പടർത്തുന്നു നീ... അരിമുല്ല മലരിന്റെ അരുമ ഗന്ധം പുലരിയെ നിറമള്ളതാക്കുമാ സുമസുഗന്ധം മണമുള്ള പൂവേ..., മധുരത്തേൻ കിനാവേ... നിൻ അ ...
അവളുടെ മന്ദസ്മിതം നീ കൊതിക്കുമ്പോൾ.....!,
പതിയെ പതിയുടെ പിറകിൽ വന്നു നീ കാതിൽ കിന്നാരം പറയുക..!, അപ്പോൾ നിന്റെ മനസ്സ് കുസൃതിയുടെ മായാലോകം അവൾക്കായ് പണിയുന്നുണ്ടാകും, ചേർത്തണച്ചൊന്ന് നീന്തിത്തുടിക്കാൻ മുന്തിരിവള്ളിയായ് ചുറ്റിപ്പടരാൻ, ചൊടികളിൽ ചുടുചുംബനത്തിന്റെ ലഹരി പടർത്താൻ ഉള്ളാലൊരു മോഹം നിൻ നെഞ്ചേറിപ്പറയും, കുളിരുണരുമ്പോൾ അ ...
എത്ര മനോഹരം.
നിളയിൽ നീരാടി മുത്തമിട്ടു. പറയ്ക്കും ഈ നട്ടുച്ച കാറ്റേ നീയാ ആമ്പൽ പൂവിനു മുത്തമിട്ടോ ? ആ നിളയിൽ പുളച്ചു നടക്കും പൂമീനിനെ കണ്ടോ ? മേലെ നീലാകാശത്തിൽ മേയും, മേഘങ്ങളാം അപ്സര കന്യകളെ ? നിങ്ങൾ ഉഷസ്സിന്റെ പൊൻ തൂവൽ തലോടിയിട്ടുണ്ടോ ? ഉഷസ്സേ നീയെനിക്ക് തണൽ തന്നില്ല! ഈ നട്ടുച്ച നേരത്തെ പൊരിയുന്ന വെയിലിൽ ഞാ ...
സെക്രട്ടറിയറ്റിലെ ചെമ്പകമരം
ജീവിതമഹാപ്രയാണത്തിൽ ഒരുമാത്ര നിന്നീടുവാൻ, ഒന്ന് നിശ്വസിച്ചീടുവാൻ, ഈ ചെമ്പകപ്പൂവിന് ഗന്ധം നുകരുവാൻ, ഈ പൂവിലേക്കൊന്നു ദൃഷ്ടി പായിക്കുവാൻ, ആർക്കുമില്ലത്രേ നേരം. ഒപ്പമുള്ളൊരെ കാണാതെ പോകുന്നതല്ലോ മാനുഷ്യജന്മം. (തിരുവനന്തപുരം സെക്രട്ടറിയറ്റിൽ തെക്കുകിഴക്ക് ഭാഗത്തായി വീഥിയിലേക്ക് ചായ്ഞ്ഞു കി ...
