ഊർമിള
അറിയണം അവളെ ആ പെണ്ണുടലിലെ ആരും കാണാത്ത കണ്ണീർകയത്തെ.... പ്രതീക്ഷകൾ തച്ചുടഞ്ഞ ഈറ്റില്ലത്തെ.... അവൾ ഊർമിള.... സോദരിയാം സീതയെ പിരിയാൻ വിതുമ്പി രാമനാം സോദരൻ തൻ പാതിയായ പെണ്ണവൾ....ഊർമിള.. കാലം കറുപ്പ് നൂലിൽ നെയ്ത ഭാവിരേഖയിൽ സോദരിയേയും പതിയേയും വിധി അടർത്തിമാറ്റിയപ്പോൾ ഉള്ളിൽ കരഞ്ഞ് പുറമെ ചിരിച്ച പെണ്ണുടലവ ...