Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

All Posts

ശംഖുപുഷ്പ്പം

കുളിർകാറ്റിന്റെ ചുംബനമേറ്റ ശംഖുപുഷ്പ്പം മിഴിതുറന്നു ഏതോ കരങ്ങളാൽ നുള്ളിയെടുക്കപ്പെടുമെന്നൊരു തീരാ ദുഃഖത്തോടെ, ആരുണ്ടീകുഞ്ഞുപൂവിൻ വ്യഥയറിയാൻ? മധുനുകർന്നകന്ന മധുകരമറിയുമോ? ചുംബിച്ചുണർത്തിയ തെന്നലറിയുമോ? ...

0 0 | 01-Nov-2017 | Poetry

ഏകാകി

ഏകാകിയാമെന്റെ- ഓർമ്മകളിലൊരിഷ്ടം..... ഓടികളിക്കുന്നു. കാലമിന്നേറെ കൊഴിഞ്ഞു- പോയെങ്കിലും കൂട്ടുകാരാ നിന്നെ...... ഓർത്തെടുക്കുന്നു ഞാന്‍. മാമ്പൂ കൊഴിച്ചിട്ട് തല്ലു- വാങ്ങിച്ചതും തൊടിയിലെപൂക്കളെ നുള്ളി- നോവിച്ചതും കുങ്കുമം ചാലിച്ച് എന്നെ- ചമച്ചതും ...

0 0 | 31-Oct-2017 | Poetry

കളവുപോയ ഹൃദയം

അന്നു നീ മൊഴിചൊല്ലി പിരിഞ്ഞ കാട്ടുചെമ്പക ചോട്ടിലാണിന്നു - മെൻ ഹൃദയം അതുകൊണ്ടായിരിക്കാം ഇണയായി കൂടെകൂട്ടിയവളുടെ മൊഴിമൗനങ്ങളിൽ ഞാൻ ഹൃദയ ശൂന്യനായത് ഒരു സായം സന്ധ്യയില്‍ നിന്റെ മിഴിചൂടേറ്റു കറുത്തുപോയതാ- ണെന്റെ ചൊടികൾ അതുകൊണ്ടായിരിക്കാം ചിരിമറന്നൊരു പെണ്ണിന്നും അടുക്കളയോടു കലഹിക്കുന്നത് നീ ...

0 0 | 31-Oct-2017 | Poetry

എന്റെ പ്രണയമേ

ജീവിതത്തിൻ ചില്ലുകൂടാരത്തിനുള്ളിലായ് മറവിതൻ മാറാല മാറ്റി നോക്കിടും നേരം കാണുന്നതൊക്കെയും നിറം മങ്ങിയ നിന്നോർമ്മ ചിത്രങ്ങൾ ഒരുനാളിലെൻ സ്വപ്നത്തിൻ വർണ്ണമായിരുന്നവ നിൻ ഓർമ്മകളെൻ മനസ്സിനെ മഥിച്ചിടും നേരം ഇന്നെൻ നിദ്രപോലുമെന്നെ വിട്ടകന്നിടുന്നുവോ ഇനിയെൻ അരികിലണയാൻ കഴിയാത്തൊരെൻ പ്രണയമേ എന് ...

0 0 | 31-Oct-2017 | Poetry

പനിനീർച്ചെടി

ഒരുനാളിലെൻ ഏകാന്തതയുടെ താഴ്വരയിൽ നിൻ പേരുചൊല്ലിച്ചു ഞാനൊരു പനിനീർച്ചെടി നട്ടു. എന്നിലെ സ്നേഹത്തിന് വളമേകി എൻ ജീവരക്തത്താൽ .......... ...

0 0 | 31-Oct-2017 | Poetry

മനസ്സ്

ഏകാന്തമെൻ മനോവീഥിയിൽ ചിറകടിച്ചു പിടയുന്ന രാജഹംസം കാറ്റും കോളും നിറഞ്ഞോരീ തുലാവര്ഷ സന്ധ്യയിൽ വേദന സഹിയാതെ മൂകം വിതുമ്പുന്നു ...

0 0 | 31-Oct-2017 | Poetry

ഭൂമിദേവി

ഭൂമിദേവിയെ പ്രണയിച്ചൊരാ നക്ഷത്ര കുമാരനെന്നപോൽ മറഞ്ഞിരിക്കുന്നു ഞാനുമൊരു താരകമായീയാകാശ വീഥിയിൽ... രാവിന്റെ നേർത്ത നിഴലുകൾ ഭൂമിയെ തൊട്ടുണർത്തുമ്പോൾ നാണത്താൽ പുളകിതയാമൊരു ദേവിയെപ്പോലെയോ നീയും... രാവേറെയായിട്ടും നിൻ മിഴികളിൽ മിന്നിത്തെളിഞ്ഞീടുന്നത് ലജ്ജയോ വിരഹനൊമ്പരത്താൽ പിടയുന്ന മനസ്സിന്റ ...

0 0 | 27-Oct-2017 | Poetry

കർമ്മഫലങ്ങളുടെ പിൻതുടർച്ചാ

വിജയങ്ങളുടെ കണക്കെടുപ്പിലൊ ന്നാമനായിട്ടും തോറ്റുപോകുന്ന ചിലരുണ്ട് കർമ്മഫലങ്ങളുടെ കൈയ്പ്പുനുണ ഞ്ഞവർ വേട്ടക്കാരന്‍ ഇരയാകുന്ന ഇന്ദ്രജാ ലം വിജയികൾ പരാജയപ്പെടുന്ന മാജി ക്കൽ റിയാലിസം അച്ഛനും അമ്മയും വിജയിച്ചവര - ത്രേ ഞാന്‍ ജനിച്ചനാൾ , അനുജത്തി ഡോക്ടറായനാൾ അനുജൻ കാറുവാങ്ങി ശരവേഗം വന്നനാൾ ...

0 0 | 26-Oct-2017 | Poetry

പകലുറക്കത്തിൽ സംഭവിക്കുന്നത്

സ്വപ്നരഥമേറി ആയിരമശ്വമേധം ജയിച്ചവനാണ് ഞാന്‍ നിദ്രയിലാഴ്ന്നു നിശബ്ദമൊരായിരം പോർമുഖം തീർക്കുവോൻ കർമ്മപഥങ്ങളിലുഷ്ണ്ണ മേഘങ്ങ- ളായി വെന്തുമരിച്ചൊരെന്നോമൽ കിനാവുകൾ.........,, നിദ്രപൂകുന്ന നേരത്തു നിലാവിന്റെ സ്വപ്നരഥമേറി തിരികെ പിടിക്കു- വോൻ പൂർവ്വദേശത്തിന്റെ പച്ചയിൽ..,നന്മ- യിൽ പേരെഴുതാതെ ഭാഗഭാക്കാ ...

0 0 | 26-Oct-2017 | Poetry

പ്രണയത്തിന്റെ നാനാർത്ഥങ്ങൾ

പ്രണയത്തിനു നാനാർത്ഥങ്ങൾ പലതാണ്. അനുഭവങ്ങളിൽ നിന്നും ഉരുത്തി രിഞ്ഞവ. ഒന്ന് ഒന്നിനോടു ചേര്‍ന്നു പോകില്ല ഗുണത്തിലും ഫലത്തിലും പ്രണയം മധുരിച്ചവരുണ്ടാകാം ഇതിഹാസങ്ങൾ ജീവന്‍ കൊടു ത്തവർ. നിങ്ങളില്‍ ചിലരുണ്ട് ...........? സ്വപ്നങ്ങള്‍ സ്വന്തമാക്കിയവർ അനശ്വര പ്രണയ കാവ്യങ്ങളാടി തിമിർത്തവർ ...

0 0 | 26-Oct-2017 | Poetry

ശിവാനി

കരിന്തിരികത്തിയ മൺചിരാതിൻ മുന്നില്‍ കനവുകൾ വറ്റിയൊരു പെൺകിടാവ് നീലിച്ച ജാലകവാതില്‍ പഴുതിലൂടാ- കാശവർണ്ണം തിരഞ്ഞുമടുത്തവൾ ...

0 0 | 26-Oct-2017 | Poetry

ഞാനും നീയുമല്ലാ നമ്മളെന്നൊറ്റ വാക്ക്

എന്റെ പ്രണയകുറിപ്പിനു താഴെ വലതുഭാഗത്തു നീയും നിന്റെ പ്രണയാക്ഷരങ്ങൾക്കു താഴെ വലതുഭാഗത്തു ഞാനും ഹൃദയരക്തത്താലൊരു കൈയ്യൊപ്പ് ഞാൻ കുറിച്ചത് എന്റെ പ്രണയം നീ വരച്ചത് നിന്റെ ഹൃദയം രണ്ടും രണ്ടായിരുന്നു ഒന്നിനോടൊന്നു ചേർന്നുപോകാത്ത...,രണ്ട് ഇഷ്ടങ്ങൾ ...

0 0 | 26-Oct-2017 | Poetry

സലോനിഷിയാൺ എന്റെ പ്രണയപുഷ്പം

സലോനി നീയൊരു മോഹപുഷ്പം പ്രണയ താരോപഹാരമണിഞ്ഞവൾ മൊഴികളിൽ മൗനാനുരാഗമഴ പൊ- ഴിയും ചൊടികളിൽ മധുഹാസം ഇതൾവിരി ഞ്ഞുണരും രതിതാളലയഭാവമനുരാഗ നേത്രം നയനാഭിരാമം നിൻ കോകില നടനം സലോനി നീയൊരു മോഹപുഷ്പം ...

0 0 | 26-Oct-2017 | Poetry

ഇരക്ക് പറയുവാനുള്ളത്

അരുതു കാട്ടാളാ..,,യെന്നു ഞാൻ പറയില്ലാ അബലയെന്നൊരു വാക്കുചൊല്ലി- കരയില്ലാ കരുണ യാജിക്കുവാൻ നിൻസവി- ധേയണയില്ലാ നിഴല്‍ മറക്കുള്ളിലിനി മൗനംധരി - ക്കില്ലാ ...

0 0 | 26-Oct-2017 | Poetry

നിന്റെ മൗനമെന്നാലെന്റെ മരണമാണു പെണ്ണേ

മിഴികള്‍ പൂട്ടി തപസ്സിരുനാൽ കാണാതിരിക്കുമോ.......സഖീ നിന്റെ മൗനത്തിൽ വീണുമരിച്ച എന്റെ സ്വപ്നങ്ങളെ കൺമുനകൊണ്ടു നാം കോർത്ത- സ്വപ്നങ്ങൾ കൺമുന്നിലിങ്ങനെ ചത്തുമലക്കു മ്പോൾ..., ശിലാ മൗനഗർഭത്തിൽ മിഴിതാഴ്ത്തി മറ്റൊരഹല്ല്യയായി മാറിയോ നി കർമ്മശാപത്തിന്റെ ഭാണ്ഡവും പേറി മന്വന്തരങ്ങളലഞ്ഞു മടുത്തു. ഇനിവയ് ...

0 0 | 26-Oct-2017 | Poetry
entesrisht loading

Next page