All Posts
സായന്തനത്തിന്റെ മൗനം
ഈറനണിഞ്ഞ മഞ്ഞിൽ പുതപ്പു മാറ്റി ഉണരാൻ മടിക്കുന്ന പുലരിയിൽ കുളിച്ചു തോർത്തിയണഞ്ഞൊരാ മധുര മാരുത നോടൊപ്പം മാറി നിന്നു ചിരിച്ചൂ പണ്ടു മാഞ്ഞൊരാ പ്രഭാകിരണം... പഴയ പാട്ടിന്റെ ഈരടികളിൽ ഒഴുകിയകലുന്ന പ്രണയ കല്ലോലത്തിൻ ഓളങ്ങളിൽ വൃശ്ചിക രാവുകൾ കുളിരണിയുമ്പോൾ ഉലഞ്ഞ കസവുടുത്തെത്തിയ സന്ധ്യയുടെ നയനങ്ങളിലെ ...
പ്രണയിനി
പുഴയിലെ ഓളങ്ങൾ മണിമുത്ത് ചാർത്തുമ്പോൾ രഹസ്യമായ് പവനൻ ഓതുന്നതെന്തേ നിൻ കാതിൽ, പ്രിയതേ..... , പറയൂ പറയൂ തേന്മൊഴിയാളേ എൻറെ പൂമിഴിയാളേ (പുഴയിലെ) പൊൻവള ചാർത്തിയ നിൻ കൈത്തണ്ടിൽ അനുരാഗ മുത്തങ്ങളേകുവതാരോ ചാരത്തണയുന്ന നിറമാർന്ന കിനാവുകൾ മാടി വിളിക്കുന്നു വെൺപിറാക്കളായ് അണയൂ അലിയൂ പ്രിയ ചന്ദ്രികേ ഈ ഏകാന് ...
ചില സ്‌മാരകങ്ങള്‍
പുകയുന്ന പകയുണ്ട് പകലിരവുകളിലപ്പഴും കെടാ തീകനലുണ്ട് ഇടനെഞ്ചിലെങ്കിലും പറയാനേറയുണ്ട് ഗതകാലസ്‌മരണകള്‍ മധുരിക്കുമോർമ്മകള്‍, ആർഭാട പെരുംപെയ്‌ത്തില്‍ ആലസ്യലാസ്യങ്ങളില്‍ ഇന്നലെകളിലെപ്പെഴോ അവരൊരുക്കിയ ചിതയില്‍ ആ തീചൂളയിലെരിയാതെ നീറുന്ന ജീവച്ഛവങ്ങള്‍ ഞങ്ങള്‍, വീടിന്റെ കുടിലിന്റെ മഹാസൗധങ ...
മരം
ഒരിക്കല്‍ നിഴല് കൊണ്ട് തണലിട്ട ഒരു മരമുണ്ടായിരുന്നു വീട്ടില്‍..... ഇന്ന് നിഴലറ്റ് തണല്‍ വറ്റി വേര് മെലിഞ്ഞപ്പോള്‍ പാഴ്‌മരമെന്നാരോ വിളിച്ചു..... ഇലപൊഴിഞ്ഞ് ശിഖിരം ശോഷിച്ച് ഉള്ളം കരിഞ്ഞെങ്കിലും തിരികെ വിളിക്കുമെന്നാ ശയില്‍ അവരുണ്ടവിടെ ആ നാല് ചുമരുകള്‍ക്കുള്ളില്‍ ...
രാഷ്ട്രീയ നടനം
അടവു പിഴച്ചിരിക്കുന്നു ഇനി തടയിടണം... പട നയിക്കണം. വിശ്വാസിയുടെ ഇടനെഞ്ചിൽ തന്നെ ചവിട്ടണം. ദൈവവും പിശാചും തമ്മിലടിക്കണം. മുതെലെടുക്കണം... വിശ്വാസം ചിതലെടുക്കണം. ബന്ധങ്ങൾ തകർക്കണം. ഒരുമ്പെട്ടവളെ എഴുന്നള്ളിക്കണം.. പുണ്യ ഭൂമി യുദ്ധക്കളമാക്കി മറഞ്ഞിരുന്നാർത്തു ചിരിക്കണം. അടുത്തൊരങ്കത്തിനായ് കോപ്പ ...
